
Oldest Rolls sells for record sum, ഏറ്റവും വില കൂടിയ കാര്‍: "1904 റോള്‍സ് റോയ്സ് കാറിന് എക്കാലത്തെയും ഉയര്‍ന്ന വിലയ്ക്ക് ലേലം ചൊവ്വ, ഡിസംബര്‍ 4, 2007 RSS പഴയ കാറുകള്‍ക്ക് വിലക്കുറവുള്ള കാലമാണിപ്പോള്‍. പക്ഷേ ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക്�" ലോകത്തിലെ ഏറ്റവും പഴക്കമുള്ള റോള്‍സ് റോയ്‌സ് ലേലത്തില്‍ സ്വന്തമാക്കിയ ഈ വ്യക്തി കൊടുത്ത തുകയെത്രയെന്നോ, 27 കോടി രൂപ.
ഒരു കാറിനായി മുടക്കുന്ന എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. റോള്‍സ് റോയ്‌സിന്റെ ഉടമസ്ഥരായിരുന്ന ചാള്‍സ് റോള്‍സും ഹെന്ററി റോയസും ചേര്‍ന്ന് 1904ല്‍ നിര്‍മിച്ച കാറാണ് ഉയര്‍ന്ന വിലയ്‌ക്ക് ലേലത്തില്‍ പോയത്.
രണ്ട് പേര്‍ക്ക് ഇരിയ്ക്കാന്‍ കഴിയുന്ന മുകള്‍ ഭാഗം തുറന്ന രീതിയിലുള്ള കാര്‍ ഇപ്പോഴും ഓടിക്കാവുന്ന സ്ഥിതിയിലാണെന്ന് ലേലം സംഘടിപ്പിച്ച ബോണ്‍ഹാംസ് വക്താവ് പറഞ്ഞു.
കാര്‍ ലേലത്തില്‍ വാങ്ങിയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ടെലിഫോണിലൂടെ ലേലത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ തമ്മിലുള്ള വാശിയാണ് കാറിന്റെ വില ഇത്രയും വര്‍ദ്ധിപ്പിച്ചതെന്ന് ബോണ്‍ഹാംസ് അധികൃതര്‍ പറഞ്ഞു.
1884 ല്‍ നിര്‍മിച്ച ഡി ഡിയോണ്‍ ബൗട്ടണ്‍ എന്ന കാറാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ തുകയ്‌ക്ക് ലേലത്തില്‍ പോയത്. 14.3 കോടി രൂപയ്‌ക്കാണ് ഡിയോണ്‍ ലേലത്തില്‍ പോയത്.
No comments:
Post a Comment