Monday, January 28, 2008

R-Day: India showcases military might, രാഷ്ട്രം റിപ്പബ്ളിക് ദി�




republic day paradeദില്ലി: രാഷ്ട്രം ഇന്ന്‌ അമ്പത്തിയൊമ്പതാം റിപ്പബ്‌ളിക്‌ ദിനം ആഘോഷിയ്‌ക്കുന്നു. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് രാജ്യമൊട്ടാകെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്‌.

ദില്ലിയില്‍ രാവിലെ നടന്ന റിപ്പബ്‌ളിക്‌ ദിന പരേഡില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌‌, മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇത്തവണത്തെ റിപ്പബ്‌ളിക്‌ ദിന ചടങ്ങിലെ അതിഥിയായിരുന്ന ഫ്രഞ്ച്‌ പ്രസിഡന്റ്‌ സര്‍ക്കോസിയും ആഘോഷങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചു.

ഓരോ സംസ്ഥാനങ്ങളുടെയും സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പ്ലോട്ടുകള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

വന്‍ സുരക്ഷയാണ്‌ റിപ്പബ്‌ളിക്‌ ദിനാഘോഷങ്ങളോടനുബന്ധിച്ച്‌ രാജ്യമെമ്പാടും ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ദില്ലിയില്‍ മാത്രം ഇരുപതിനായിരത്തോളം സൈനികരെ സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്‌.

ഇന്ത്യയുടെ സൈനിക ശക്തി വിളിച്ചോതുന്നതു കൂടിയായിരുന്നു രാവിലെ നടന്ന റിപ്പബ്ളിക് ദിന പരേഡ്, സേനയുടെ ഏറ്റവും പുതിയ ആയുധങ്ങള്‍, വിമാനങ്ങള്‍, ബ്രഹ്മോസ് മിസൈലുകള്‍, അണ്വായുധങ്ങള്‍ വഹിയ്ക്കാന്‍ കഴിയുന്ന മിസൈലുകള്‍ എന്നിവ At the 58th Republic Day parade, India showcased its latest military hardware including nuclear-capable missiles പരേഡില്‍ പ്രദര്‍ശിപ്പിച്ചു.

കേരളത്തില്‍ റിപ്പബ്‌ളിക്‌ ദിനാഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു കൊണ്ട്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ ദേശീയ പതാകയുയര്‍ത്തി.

തുടര്‍ന്ന്‌ നടന്ന റിപ്പബ്‌ളിക്‌ ദിന സന്ദേശത്തില്‍ കേരളം പുരോഗതിയുടെ പാതയിലാണെന്ന്‌ ആര്‍ എല്‍ ഭാട്യ പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രി, എംഎല്‍എമാര്‍ എന്നിവര്‍ സംബന്ധിച്ചു. 21 സേനാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന റിപ്പബ്‌ളിക്‌ പരേഡ്‌ ആകര്‍ഷണീയമായിരുന്നു.

ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന ആഘോഷ ചടങ്ങുകള്‍ക്ക്‌ മന്ത്രിമാരും എംഎല്‍എമാരും നേതൃത്വം നല്‌കി.

No comments: